വാഷിങ്ടൺ : ടെഹ്റാനിൽ നിന്ന് ഉടനടി ആളുകൾ ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ടെഹ്റാൻ ഉടനടി ഒഴിപ്പിക്കണമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇറാന് ഒരു ആണവായുധം ഉണ്ടാകാൻ പാടില്ല. താൻ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണ്. എല്ലാവരും ഉടനടി ടെഹ്റാൻ വിട്ടുപോകണമെന്നാണ് ട്രംപിന്റെ കുറിപ്പ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന് നേരെ സൈനിക നടപടികൾ ശക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ ആഹ്വാനം.

ഈ നടപടികൾ സംഘർഷം വർധിപ്പിക്കാനല്ല, മറിച്ച് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നെതന്യാഹു വാദിച്ചിരുന്നു. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിക്കുന്നത് ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. കൂടാതെ ഇറാനിലെ ഭീകരത അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ ലഭിച്ചതായും നെതന്യാഹു വ്യക്തമാക്കി.