മൺട്രിയോൾ: കെബെക്കിലുടനീളം വർധിച്ചുവരുന്ന ഭവനരഹിതരുടെ എണ്ണം കുറയ്ക്കുന്നതിനായി ധനസഹായം പ്രഖ്യാപിച്ച് പ്രവിശ്യ സർക്കാർ. പൈലറ്റ് പ്രൊജക്റ്റിന്റെ ഭാഗമായി 300,000 ഡോളർ നിക്ഷേപിക്കുന്നതായി കെബെക്ക് സാമൂഹിക സേവന മന്ത്രി ലയണൽ കാർമാന്ത് അറിയിച്ചു.

അലയൻസ് ഡി എൽ ഇൻഡസ്ട്രി ടൂറിസ്റ്റിക് ഡു കെബെക്കുമായി സഹകരിച്ചാണ് പുതിയ പ്രൊജക്റ്റ് നടപ്പിലാക്കുന്നത്. ഭവനരഹിതരായ ആളുകളുട മാനസികാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുക, പ്രവിശ്യയിലുടനീളം കൂടുതൽ ഭവനരഹിതർ ഉണ്ടാകുന്നത് തടയുന്നതിനുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് ഈ പൈലറ്റ് പ്രൊജക്റ്റിലൂടെ ലക്ഷ്യമിടുന്നത്.