ന്യൂയോര്‍ക്ക്: പ്രശസ്ത മലയാളി പര്വതാരോഹകന് ഷെയ്ഖ് ഹസന് നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തിന് മുകളില്‍ കുടുങ്ങി. നോര്‍ത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയില്‍ കൊടുങ്കാറ്റ് അടിച്ചപ്പോഴാണ് ഷെയ്ഖ് ഹസന് കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്ന് 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇദ്ദേഹം പലരെയും ബന്ധപ്പെടുന്നുണ്ട്.

സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഹസന്റെ സന്ദേശത്തില്‍ പറയുന്നു. ഓപ്പറേഷന് സിന്ദൂറിന് ആദരമര്‍പ്പിച്ചുള്ള ബാനര്‍ മൗണ്ട് ഡെനാലി മലമുകളില്‍ സ്ഥാപിക്കാനായിരുന്നു ഹസന്റെ യാത്ര. വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദേശഖര്‍ ട്വീറ്റ് ചെയ്തു. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്ഖ് ഹസന്.