വിനിപെഗ്: റഷ്യൻ യുദ്ധത്തിൽ തകർന്നടിഞ്ഞ യുക്രെയ്ന് പിന്തുണയുമായി മാനിറ്റോബ സർക്കാർ. പുനർനിർമ്മാണത്തിന്റെ ഭാഗമായി യുക്രെയ്നിന്റെ തെക്കൻ കെർസൺ മേഖലയുമായി കരാറിൽ ഒപ്പുവച്ചതായി മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ അറിയിച്ചു.

2022-ൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം മുപ്പത്തിനായിരത്തിലധികം യുക്രെയ്ൻ പൗരന്മാരെ പ്രവിശ്യ സ്വാഗതം ചെയ്തതായി വാബ് കിന്യൂ പറയുന്നു. കൂടാതെ ഈ പങ്കാളിത്തം യുക്രെയ്നിനുള്ള മാനിറ്റോബയുടെ അചഞ്ചലമായ പിന്തുണയെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രീമിയർ പറഞ്ഞു.കീവിൽ റഷ്യ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെടുകയും നൂറ്റിയമ്പതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.