കാൽഗറി: ഫസ്റ്റ് നേഷൻസ് സംസ്കാരം പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനും “ബഫല്ലോ ഹണ്ട്” എന്ന പേരിൽ പ്രദർശനം ആരംഭിച്ച് ആൽബർട്ട സർക്കാർ. കാല്‍ഗറിയിലെ ഹെഡ്-സ്മാഷ്ഡ്-ഇൻ ബഫല്ലോ ജമ്പിൽ ആൽബർട്ട കലാ, സാംസ്കാരിക, വനിതാ വകുപ്പ് മന്ത്രി തന്യ ഫിർ പ്രദർശനം ഉദ്ഘാടനം ചെയ്തു.

ബഫല്ലോ ഹണ്ട് പ്രദർശനം തദ്ദേശീയ ജ്ഞാനത്തിന്റെയും സ്വത്വത്തിന്റെയും ഊർജ്ജസ്വലമായ പ്രകടനമാണെന്നും, അത് ചരിത്രത്തെ ജീവസുറ്റതാക്കുകയും ചെയ്യുന്നതായി മന്ത്രി ഫിർ പറഞ്ഞു. എരുമവേട്ടയുടെ സാംസ്കാരിക പ്രാധാന്യം, തയ്യാറെടുപ്പുകൾ, ചടങ്ങുകൾ, പരമ്പരാഗത ഉപകരണങ്ങൾ എന്നിവ കാണിക്കുന്ന ഡയോറമയും ഉൾപ്പെടുന്നതായിരുന്നു പ്രദർശനം. തദ്ദേശീയ സാംസ്കാരം സംരക്ഷിക്കുന്നതിനായുള്ള പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി പ്രവിശ്യ അനുവദിച്ച 5.1 കോടി ഡോളറിന്റെ ഭാഗമായാണ് പ്രദർശനത്തിനുള്ള ധനസഹായം.