ഓട്ടവ: ഭക്ഷണത്തിനായുള്ള കാനഡക്കാരുടെ ബജറ്റ് അമേരിക്കക്കാരെ അപേക്ഷിച്ച് കുറവാണെന്ന് പുതിയ സർവേ റിപ്പോർട്ട്. ഏകദേശം 1,600 കാനഡക്കാരിലും 1,000 യുഎസ് പൗരന്മാരിലും ലെഗർ നടത്തിയ ഓൺലൈൻ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കാനഡക്കാർ ഭക്ഷണത്തിനായി ആഴ്ചയിൽ ഏകദേശം 179 കനേഡിയൻ ഡോളർ ചെലവഴിക്കുമ്പോൾ അമേരിക്കക്കാർ ഏകദേശം 277 ഡോളർ (ഏകദേശം 277 കനേഡിയൻ ഡോളർ) ചെലവഴിക്കുന്നു. അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡക്കാർ ഭക്ഷണത്തിനായി ഏകദേശം 35% മാത്രമേ ചിലവഴിക്കുന്നുള്ളു. ഗാർഹിക ചെലവുകളുടെ കാര്യത്തിൽ, ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നതിൽ കനേഡിയൻ പൗരന്മാർ ആശങ്കാകുലരാണ്, കൂടാതെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് അധിക പണം നൽകാൻ കാനഡക്കാർ തയ്യാറാണ്. അമേരിക്കക്കാരെ അപേക്ഷിച്ച് ഭക്ഷ്യ വസ്തുക്കൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് വാങ്ങുന്നത് കാനഡക്കാരാണെന്ന് സർവേ കണ്ടെത്തി. കാനഡക്കാരിൽ 47% പേരും അമേരിക്കക്കാരിൽ 54% പേരും ഭക്ഷണത്തെ അടിസ്ഥാന ആവശ്യമായാണ് കാണുന്നത്.