മൺട്രിയോൾ : കെബെക്ക് ലിബറൽ പാർട്ടിയുടെ പുതിയ ലീഡർ പാബ്ലോ റോഡ്രിഗസിന് പിന്നിൽ അണിനിരക്കാൻ ആഹ്വാനം ചെയ്ത് ചാൾസ് മില്യാർഡ്. നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ നേരിയ വ്യത്യാസത്തിൽ മില്യാർഡ് റോഡ്രിഗസിനോട് പരാജയപ്പെട്ടിരുന്നു. സമീപകാലത്തെ തൻ്റെ പ്രകടനത്തിൽ ദുഃഖത്തേക്കാൾ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ പാർട്ടിയുടെ ആളാണ്. അതിനാൽ, പാർട്ടിയെ നയിക്കാൻ ശ്രമിച്ചു, വിജയം അടുത്തെത്തിയെങ്കിലും, ഞാൻ നിലവിലെ നേതാവിനൊപ്പം നിൽക്കുന്നു, ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. എല്ലാവരോടും ഒപ്പം ചേരാൻ ഞാൻ ക്ഷണിക്കുന്നു.’- മില്യാർഡ് പറഞ്ഞു.

നേതൃത്വ മത്സരത്തിന്റെ ആദ്യ റൗണ്ടിൽ മുൻ ലിബറൽ MNA കാൾ ബ്ലാക്ക്ബേണിനെ തോൽപ്പിക്കുകയും രണ്ടാം റൗണ്ടിൽ റോഡ്രിഗസിനെ മറികടക്കുകയും ചെയ്തതിലൂടെ മില്യാർഡ് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, പുതിയ പാർട്ടി ലീഡർ റോഡ്രിഗസ് 52.3 ശതമാനം വോട്ട് നേടിയപ്പോൾ, മില്യാർഡ് 47.7 ശതമാനം വോട്ട് കരസ്ഥമാക്കിയിരുന്നു.