ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളിൽ ഒറ്റരാത്രികൊണ്ട് പെട്രോൾ, ഡീസൽ വില വർധിച്ചതായി റിപ്പോർട്ട്.
നോവസ്കോഷ:
നോവസ്കോഷയിൽ സാധാരണ പെട്രോളിന്റെ വിലയിൽ 6.4 സെൻ്റ് വർധന രേഖപ്പെടുത്തി. ഇതോടെ പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിൽ പെട്രോൾ വില ലിറ്ററിന് 145.7 സെന്റായി. ഡീസൽ വില 15.8 സെൻ്റ് വർധിച്ച് ലിറ്ററിന് 156.4 സെൻ്റ് രേഖപ്പെടുത്തി. കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന്റെ വില ലിറ്ററിന് 147.6 സെന്റും ഡീസലിന് 158.3 സെന്റും ആണ്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്:
പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ സാധാരണ പെട്രോളിന് 7.6 സെന്റ് വർധിച്ച് ലിറ്ററിന് 154.8 സെന്റായി. അതേസമയം, ഡീസൽ വിലയിൽ 17.3 സെന്റ് വർധന രേഖപ്പെടുത്തി. ഇപ്പോൾ ലിറ്ററിന് 167.1 സെൻ്റാണ് പ്രവിശ്യയിലെ പുതിയ ഡീസൽ വില.
ന്യൂബ്രൺസ്വിക്:
ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോളിന് 4.7 സെന്റ് വർധിച്ച് ലിറ്ററിന് 146.8 സെൻ്റായപ്പോൾ ഡീസൽ വില 14.5 സെന്റ് കൂടി 157.4 സെൻ്റിലെത്തി.