ഹാലിഫാക്സ്: നഗരത്തിൽ വാഹനങ്ങൾക്കുള്ളിൽ നിന്നും വസ്തുക്കൾ മോഷ്ടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി ഹാലിഫാക്സ് റീജനൽ പൊലീസ്. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 584 മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തതായി ഉദ്യോഗസ്ഥർ പറയുന്നു.
ജനുവരിയിൽ നൂറ്റിനാൽപ്പത്തി ഒന്നും, ഫെബ്രുവരിയിൽ 76 എണ്ണവും, തുടർന്നുള്ള മാസങ്ങളിലും മോഷണങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം മെയ് മാസത്തിൽ 158 മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാഹനം ലോക്ക് ചെയ്തിടുക, വിലപിടിപ്പുള്ള വസ്തുക്കൾ വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക, വെളിച്ചമുള്ളതും ആളുകൾ സഞ്ചരിക്കുന്നതുമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഒരു പരിധി വരെ മോഷണം ഒഴിവാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.