ടൊറൻ്റോ : എറ്റോബിക്കോയിൽ കൗമാരക്കാരനെ കാണാതായതായി ടൊറൻ്റോ പൊലീസ്. പന്ത്രണ്ട് വയസ്സുകാരനായ റോബർട്ടിനെയാണ് കാണാതായത്. ജൂൺ 18-ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ദി വെസ്റ്റ്വേ ആൻഡ് കിപ്ലിങ് അവന്യൂവിലാണ് റോബർട്ടിനെ അവസാനമായി കണ്ടത്.

അഞ്ച് അടി ഉയരവും ഏകദേശം 120 പൗണ്ട് ഭാരവുമുള്ള റോബർട്ടിന് ഇടത്തരം ശരീരഘടനയും നീളം കുറഞ്ഞ കറുത്ത മുടിയുമാണ് ഉള്ളത്. റോബർട്ടിനെ അവസാനമായി കാണുമ്പോൾ മെറൂൺ നിറത്തിലുള്ള ടീ-ഷർട്ടും കറുത്ത പാന്റും കറുത്ത ഷൂസും ധരിച്ചിരുന്നതായി പൊലീസ് റിപ്പോർട്ട് ചെയ്തു. റോബർട്ടിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-2300 എന്ന നമ്പറിലോ, ക്രൈം സ്റ്റോപ്പേഴ്സിനേയോ, www.222tips.com എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.