ഓട്ടവ : നിർമ്മാണ തകരാറുമൂലം പ്രമുഖ കോൺടാക്ട് ലെൻസ് ബ്രാൻഡ് അക്യുവ്യൂവിൻ്റെ ചില ലെൻസുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ. കാഴ്ച പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ ഈ നടപടി. അക്യുവ്യൂ ഓസിസ് മാക്സ് 1-ഡേ മൾട്ടിഫോക്കൽ കോൺടാക്ട് ലെൻസുകളുടെ ചില പ്രത്യേക ബാച്ചുകളിൽ അമിതമായ മൈക്രോബബിൾസ് കണ്ടെത്തിയതാണ് തിരിച്ചുവിളിക്കാൻ കാരണം. മങ്ങിയ വെളിച്ചത്തിൽ ഈ മൈക്രോബബിൾസ് കാഴ്ചയെ തടസ്സപ്പെടുത്തിയേക്കാമെന്ന് കമ്പനി അറിയിച്ചു.

അതേസമയം, ഈ തകരാറുകൾ ആരോഗ്യപരമായ ദോഷങ്ങൾ ഉണ്ടാക്കില്ലെന്ന് ജോൺസൺ & ജോൺസൺ കമ്പനി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ കമ്പനിയുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. എത്ര ലെൻസുകൾ കാനഡയിൽ വിറ്റഴിച്ചെന്നോ ഏത് റീട്ടെയിലർമാർ വഴിയാണ് വിറ്റതെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, എല്ലാ അക്യുവ്യൂ ഓസിസ് മാക്സ് 1-ഡേ മൾട്ടിഫോക്കൽ ലെൻസുകൾക്കും തിരിച്ചുവിളിക്കൽ ബാധകമല്ല.

തിരിച്ചുവിളിച്ച ലെൻസുകളുടെ മോഡൽ/ലോട്ട് നമ്പറുകൾ താഴെ കൊടുക്കുന്നു:
Senofilcon A -2.25D V00D228
Senofilcon A -5.25D J003QDG
Senofilcon A -2.00D J003Q72
Senofilcon A -7.25D J003QCV
Senofilcon A 2.00D J003QCD
Senofilcon A -4.75D J003QD9
Senofilcon A -3.00D J003QCQ
Senofilcon A -6.75D J003QBT
Senofilcon A 2.75D J003QCG
Senofilcon A -2.50D J003QCM
Senofilcon A -5.75D J003QDK
Senofilcon A -7.50D J003QBX
Senofilcon A -2.00D J003Q73