ഓട്ടവ : ആഭ്യന്തര വിനോദസഞ്ചാരത്തിന് ഉണർവേകാൻ ‘കാനഡ സ്ട്രോങ് പാസ്’ ഇന്ന് മുതൽ പ്രാബല്യത്തിൽ. കാനഡ സ്ട്രോങ് പാസിലൂടെ ദേശീയ പാർക്കുകൾ, ദേശീയ ചരിത്ര സ്ഥലങ്ങൾ, സമുദ്ര സംരക്ഷണ മേഖലകൾ എന്നിവയിലേക്ക് പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം ലഭിക്കും. കൂടാതെ 18 നും 24 നും ഇടയിൽ പ്രായമുള്ള കാനഡക്കാർക്ക് മ്യൂസിയങ്ങളിലും ഗാലറികളിലും വളരെ കുറഞ്ഞ നിരക്കിൽ പ്രവേശിക്കുന്നതിന് കാനഡ സ്ട്രോങ് പാസ് സഹായിക്കുന്നു.

സെപ്റ്റംബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടി, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ താരിഫ് യുദ്ധത്തിന് മറുപടിയായി കനേഡിയൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലിബറൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനമായിരുന്നു. കാനഡ സ്ട്രോങ് പാസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കാനഡ സർക്കാർ വെബ്സൈറ്റിൽ ലഭ്യമാണ്.