കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സൗബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സമയം നീട്ടി നല്കി. ഇത് പ്രകാരം ഈ മാസം 27ന് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ തീരുമാനിച്ചിരുന്നത്.
പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിര്‍ദേശം.

സിനിമയുടെ നിര്‍മ്മാണത്തിനായി പല ഘട്ടങ്ങളിലായി 7 കോടി രൂപ കൈപ്പറ്റിയെന്നും, ലാഭവിഹിതം നല്‍കാതെ വിശ്വാസവഞ്ചന കാണിച്ചുവെന്നുമാണ് സിറാജിന്റെ പരാതി. എന്നാല്‍, തുക വാഗ്ദാനം ചെയ്തയാള്‍ കൃത്യസമയത്ത് പണം നല്‍കാതിരുന്നത് ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ മുടങ്ങാനും വലിയ നഷ്ടമുണ്ടാക്കാനും കാരണമായെന്നും, അതുകൊണ്ടാണ് പണം നല്‍കാത്തതെന്നുമാണ് നിര്‍മ്മാതാക്കളുടെ വാദം.