ലോക റെക്കോര്‍ഡ് തകര്‍ന്ന് പിറന്നാള്‍ ആശംസകള്‍. തടവില്‍ കഴിയുന്ന മ്യാന്മറിന്റെ മുന്‍ ഭരണാധികാരി ഓങ് സാന്‍ സൂ ചിക്കാണ് ഗിന്നസ് റെക്കോര്‍ഡിട്ട് ആശംസാ പ്രവാഹം ലഭിച്ചത്. സൂചിയുടെ 80ാം പിറന്നാളിന് ലഭിച്ചത് ഒരു ലക്ഷത്തിലധികം ആശംസകളാണ്.
സൂ ചിയെ ജയിലില്‍ അടച്ച പട്ടാള ഭരണകൂടത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ 80,000 ആശംസാ വിഡിയോകള്‍ ശേഖരിക്കാനാണ് സൂ ചിയെ പിന്തുണക്കുന്നവര്‍ ലക്ഷ്യമിട്ടത്. പക്ഷേ, പിറന്നാള്‍ ദിനം സൂ ചിക്ക് ആശംസ നേര്‍ന്നെത്തിയത് 1,03,000 വിഡിയോകള്‍. നിലവിലെ ലോക റെക്കോര്‍ഡിന്റെ മൂന്നിരട്ടി!.

അമ്മയ്ക്കു ലോകം നല്കുന്ന പിന്തുണയുടെ തെളിവാണ് ഇതെന്നും നിശബ്ദയാക്കാന്‍ ശ്രമിച്ചാലും ആ തീ അണയ്ക്കാനാവില്ലെന്നും സൂ ചിയുടെ മകന് കിം ആരിസ് പറഞ്ഞു. അമ്മയുടെ ‘പിറന്നാള്‍ പ്രതിഷേധ’ത്തിന് ഐക്യദാര്‍ഢ്യവുമായി 80 കിലോമീറ്ററാണ് കിം ആരിസ് ഓടിയത്. മ്യാന്മറിലെ തെരുവുകളിലും ഒട്ടേറെപ്പേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. 2021 ലാണ് സൂ ചിക്ക് 27 വര്‍ഷത്തെ തടവ് വിധിച്ചത്.