വുഡ്സ്റ്റോക്ക് : ന്യൂ ബ്രൺസ്വിക്കിൽ കാണാതായ യുവതിയുടെ മരണം ദുരൂഹത നിറഞ്ഞതാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. വുഡ്സ്റ്റോക്ക് സ്വദേശിനിയായ 34 വയസ്സുകാരി റഷേൽ പേജറ്റിന്റെ മരണത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ജൂൺ 13-നാണ് റഷേൽ പേജറ്റിനെ അവസാനമായി കണ്ടതെന്നാണ് വിവരം. തുടർന്ന് ജൂൺ 15-ന് രാവിലെ 11:50-ഓടെയാണ് ഇവരെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചത്. അതേ ദിവസം വൈകുന്നേരം, മെഡ്ഫോർഡിലെ സെന്റ് ജോൺ നദിയിൽ നിന്ന് റഷേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

യുവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന്, മേജർ ക്രൈം യൂണിറ്റ് വിശദമായ അന്വേഷണം ആരംഭിച്ചു. ജൂൺ 13-നും 15-നും ഇടയിൽ റഷേലുമായി ബന്ധപ്പെടുകയോ, ജൂൺ 13-നും 18-നും ഇടയിൽ അവരുടെ ചുവന്ന നിറത്തിലുള്ള 2022 മോഡൽ ഷെവർലെ ട്രെയിൽബ്ലേസർ കാണുകയോ ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ 506-548-7774, 1-800-222-8477 എന്നീ നമ്പറുകളിൽ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.