കാൽഗറി: കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ കൺവൻഷൻ ജനുവരി 29, 31 തീയതികളിൽ കാൽഗറിയിൽ നടക്കും. കൺവൻഷനിൽ പാർട്ടി ലീഡർ പിയേർ പൊളിയേവ് നേതൃത്വ അവലോകന വോട്ടെടുപ്പ് നേരിടേണ്ടിവരും.
കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 20 വർഷമായി പൊളിയേവ് പ്രതിനിധീകരിച്ചിരുന്ന ഓട്ടവ കാൾട്ടൺ റൈഡിങ്ങിൽ അദ്ദേഹം, ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. സ്വന്തം സീറ്റ് നഷ്ടപ്പെട്ടതോടെ പൊളിയേവ് നിലവിൽ പ്രതിപക്ഷ നേതാവല്ല. പൊളിയേവിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കുന്നതിനായി, കൺസർവേറ്റീവ് എംപി ഡാമിയൻ കുറേക്ക് ആൽബർട്ടയിലെ ബാറ്റിൽ റിവർ–ക്രോഫൂട്ട് സീറ്റ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

അതേസമയം പാർലമെൻ്റ് അംഗത്വം നഷ്ടപ്പെട്ടെങ്കിലും, കൺസർവേറ്റീവ് പാർട്ടി ലീഡറായി തുടരുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് പിയേർ പൊളിയേവ് വ്യക്തമാക്കിയിരുന്നു. നേതൃത്വത്തിനെതിരായ വെല്ലുവിളിയെക്കുറിച്ച് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.