ടൊറന്റോ : നഗരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞുണ്ടായ കത്തിക്കുത്തിൽ രണ്ടുപേർക്ക് പരുക്കേറ്റതായി ടൊറന്റോ പൊലീസ്. വിൽസൺ അവന്യൂവിനും ബെവർലി ഹിൽസ് ഡ്രൈവിനും സമീപമാണ് സംഭവം. സംഭവസ്ഥലത്തെത്തിയ പൊലീസ് ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളുടെ പരുക്കുകൾ നിസാരമാണെന്ന് പൊലീസ് പ്രതികരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കത്തിക്കുത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.