വിനിപെഗ് : മാനിറ്റോബയിൽ ശക്തമായ കാറ്റോടും മഴയോടും കൂടിയ ഇടിമിന്നലുകൾക്ക് സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ മുന്നറിയിപ്പ്. പ്രവിശ്യയുടെ ഈസ്റ്റേൺ,സതേൺ ഭാഗങ്ങളിൽ നൽകിയിരുന്ന അതിശക്തമായ കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും, ഇടിമിന്നലിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഏജൻസി അറിയിച്ചു. ഇടിമിന്നൽ സമയങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്.
ഇന്ന് രാവിലെ, ശക്തമായ കാറ്റ്, കനത്ത മഴ, ആലിപ്പഴ വീഴ്ച എന്നിവയ്ക്ക് കാരണമാകുന്ന കൊടുങ്കാറ്റുകൾ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും, പിനാവ, സ്റ്റെയിൻബാക്ക്, ലേക്ക് ഡു ബോണറ്റ്, വിൻക്ലർ, മോർഡൻ, വിക്ടോറിയ ബീച്ച് ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിൽ ഇപ്പോഴും നിരീക്ഷണം തുടരുകയാണ്.

അതേസമയം, കാട്ടുതീ മൂലമുണ്ടായ പുക കാരണം ബെറൻസ് നദി, ബ്ലഡ്വെയ്ൻ, ലിറ്റിൽ ഗ്രാൻഡ് റാപ്പിഡ്സ് എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന വായു ഗുണനിലവാര മുന്നറിയിപ്പുകൾ പിൻവലിച്ചു.