എഡ്മിന്റൻ : ആൽബർട്ടയിലെ വെർമിലിയന്‍ സമീപം വിമാനാപകടത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു .വിമാനം പറന്നുയർന്ന ഉടനെയായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് വെർമിലിയനിലുള്ള വിമാനത്താവള റൺവേയിൽ നിന്ന് ഏകദേശം 1.2 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

സംഭവത്തിൽ ആൽബർട്ട സ്ലേവ് ലേക്ക് സ്വാദേശിയായ വനിതാ പൈലറ്റും മാൻവിൽ സ്വാദേശിയായ വയോധികനും മരിച്ചതായി ആർസിഎംപി അറിയിച്ചു. വിമാനത്തിൽ ഇവർ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു.