ഓട്ടവ: ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി മാർക്ക് കാർണി. ഇരു രാജ്യങ്ങളും ശാന്തരാകണമെന്നും ഉടൻ ചർച്ച ആരംഭിക്കണമെന്നും മാർക്ക് കാർണി ആവശ്യപ്പെട്ടു.

ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും, ഇറാനെ ഒരിക്കലും ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന് കാനഡ നിരന്തരം വ്യക്തമാക്കിയിട്ടുണ്ടെന്നും മാർക്ക് കാർണി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ഇന്നലെ രാത്രിയിൽ യുഎസ് സ്വീകരിച്ച സൈനിക നടപടി ആണവ ഭീഷണി ലഘൂകരിക്കാൻ വേണ്ടിയാണെങ്കിലും മിഡിൽ ഈസ്റ്റിലെ സ്ഥിതി വളരെ അസ്ഥിരമായി തുടരുകയാണെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും മാർക്ക് കാർണി പറഞ്ഞു.