ടൊറൻ്റോ : ഞായറാഴ്ച സ്കാർബ്റോയിൽ നടന്ന വെടിവെപ്പിൽ യുവാവിന് ഗുരുതര പരുക്ക്. ഡാൻഫോർത്ത് റോഡ് ആൻഡ് എഗ്ലിന്റൺ അവന്യൂവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരുക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം തുടരുന്നു.