എഡ്മിന്റൻ : ആൽബർട്ടയിലെ ഡെവോണിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 31 വയസ്സുള്ള യുവതി മരിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ ടൗൺഷിപ്പ് റോഡിന് സമീപം ഹൈവേ 60-ലാണ് അപകടം നടന്നത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.ഷെവർലെ സിൽവറഡോ, ടൊയോട്ട കാമ്രി, ഫോക്സ്വാഗൺ ഗോൾഫ് എന്നീ കാറുകളാണ് കൂട്ടിയിടിച്ചതെന്ന് ആർസിഎംപി അറിയിച്ചു. കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.