വാഷിങ്ടൺ: കാനഡയുമായുള്ള വ്യാപാര ചർച്ച അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ടെക് കമ്പനികൾക്ക് കാനഡ ഡിജിറ്റൽ സർവീസ് ടാക്സ് ചുമത്തിയതോടെയാണ് തീരുമാനം. വ്യാപാരം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണ് കാനഡ. ഈ നികുതി അന്യായമാണെന്നും യുഎസിനെതിരായ ആക്രമണമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

യുഎസ് ടെക് കമ്പനികൾക്ക് കാനഡ നികുതി ചുമത്തുന്നതിനാൽ കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും ഉടൻ നിർത്തുകയാണെന്ന് ട്രംപ് വ്യക്തമാക്കി . കാനഡ പുതിയ താരിഫുകൾ നൽകേണ്ടിവരുമെന്നും അടുത്ത ഏഴ് ദിവസത്തിനുള്ളിൽ അമേരിക്ക അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.