ടൊറൻ്റോ : യോർക്ക് മേഖലയിലെ ഹൈവേ 9 ൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഒരു ട്രാൻസ്പോർട്ട് ട്രക്കും എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണത്തിന്‍റെ ഭാഗമായി സൗത്ത് കനാൽ ബാങ്ക് റോഡിനും ഹൈവേ 400 നും ഇടയിലുള്ള ഹൈവേ 9 ലെ എല്ലാ റോഡുകളും അടച്ചിട്ടുണ്ട് . ഹൈവേ 9 ൽ വെസ്റ്റൺ റോഡും അടച്ചു.