ഹേഗ് : യുക്രെയ്നിൽ റഷ്യ നിരോധിത രാസായുധങ്ങൾ വ്യാപകമായി പ്രയോഗിച്ചതിനു തെളിവുണ്ടെന്ന് ഡച്ച് ഇന്റലിജൻസ് ഏജൻസികൾ വെളിപ്പെടുത്തി. ട്രഞ്ചുകളിൽ ഒളിച്ചിരിക്കുന്ന സൈനികരെ പുറത്തുചാടിക്കാൻ കടുത്ത ശ്വാസതടസ്സമുണ്ടാക്കുന്ന രാസായുധം പ്രയോഗിച്ചതായി നെതർലൻഡ്സിന്റെ പ്രതിരോധമന്ത്രിയും മിലിറ്ററി ഇന്റലിജൻസ് മേധാവിയും പറഞ്ഞു.

ശ്വാസംകിട്ടാതെ പിടഞ്ഞോടുന്ന സെനികരെ വെടിവച്ചിടാൻ വേണ്ടിയാണിത്. 3 യുക്രെയ്ൻ സൈനികരുടെ മരണം രാസായുധം മൂലമാണെന്നും 2500 സൈനികർക്കു രാസായുധമേറ്റതായി തെളിവുണ്ടെന്നും ഡച്ച് ഏജൻസികൾ വ്യക്തമാക്കുന്നു. ആരോപണം റഷ്യ നിഷേധിച്ചിരുന്നു.