വൻകൂവർ : 23-ാമത് വൻകൂവർ ചൈനാടൗൺ ഫെസ്റ്റിവലിനെ വരവേൽക്കാനൊരുങ്ങി വൻകൂവർ സിറ്റി. ഈ വർഷത്തെ ഫെസ്റ്റിവൽ ജൂലൈ 12, 13 തീയതികളിൽ നടക്കും. നഗരത്തിന്റെയും കാനഡയുടെയും ഭാഗമായി തങ്ങൾ എങ്ങനെ നിലകൊള്ളുന്നു എന്ന് ചൈനീസ് സമൂഹം ഈ ആഘോഷത്തിലൂടെ പങ്കുവെക്കും.

ഇത് തങ്ങളുടെ സ്വത്വത്തിന്റെയും സ്വഭാവത്തിന്റെയും ആളുകളുടെയും ഭക്ഷണത്തിന്റെയും വ്യാപാരികളുടെയും ആഘോഷമാണെന്ന് A Wok Around Chinatown-ന്റെ സ്ഥാപകൻ ബോബ് സങ് പറഞ്ഞു. 1880-കളിൽ ചൈനീസ് കുടിയേറ്റക്കാർ താമസമുറപ്പിച്ച ഈ പ്രദേശം, കനേഡിയൻ പൈതൃക പദവിയുള്ളതാണ്. ഇവിടുത്തെ രണ്ട് ബ്ലോക്കുകൾക്ക് യുനെസ്കോ ലോക പൈതൃക സൈറ്റ് പദവി നേടാൻ ശ്രമിക്കുന്നുണ്ടെന്നും സങ് അറിയിച്ചു. കഴിഞ്ഞ 20 വർഷമായി ചൈനാടൗണിന്റെ ചരിത്രവും സംസ്കാരവും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സങ് പ്രധാന പങ്ക് വഹിക്കുന്നു.