ബ്രാംപ്ടൺ : നഗരത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബ്രാംപ്ടണിന്റെയും വോണിന്റെയും അതിർത്തിയിലുള്ള ഹൈവേ 50 ന്റെയും കൊറൈൻ ഡ്രൈവിന്റെയും ഇന്‍റർസെക്ഷനിലാണ് അപകടം നടന്നത്.

നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നും പീൽ പൊലീസ് പറയുന്നു. അശ്രദ്ധമായി വാഹനമോടിച്ചെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം തുടരുന്നു.