ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ നിന്ന് വിട്ട് നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വളര്‍ന്നുവരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളുടെ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് ചൈനീസ് നേതാവ് വിട്ടുനില്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇദ്ദേഹത്തിന്റെ ഈ അസാന്നിധ്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചൈനയിലെ ആഭ്യന്തര രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.
ഷി ജിന്‍പിങിന്റെ അസാന്നിധ്യം ചൈനയുടെ രാഷ്ട്രീയ മേഖലയിലെ കൂടുതല്‍ പ്രശ്നങ്ങളെ പ്രതിഫലിപ്പിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഗോര്‍ഡന്‍ ചാങ് അഭിപ്രായപ്പെട്ടു. ചൈനയുടെ തലസ്ഥാനത്ത് ഷി ജിന്‍പിങിന് സ്വാധീനം നഷ്ടപ്പെടുന്നു എന്നതിന്റെ മറ്റൊരു സൂചനയാണിത് എന്നും ചാങ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ഷി ജിന്‍പിങിന് പകരമായി, ചൈനീസ് പ്രീമിയര്‍ ലി ക്വിയാങ് ആകും ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈനീസ് പ്രതിനിധി സംഘത്തെ നയിക്കുക. ആഗോളതലത്തില്‍ ചൈനീസ് പ്രസിഡന്റ് തന്റെ സാന്നിധ്യം പരിമിതപ്പെടുത്തുന്ന സമീപകാല രീതിയുടെ തുടര്‍ച്ചയാണിതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചൈനയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തില്‍, ഷി ജിന്‍പിങിന്റെ ഈ അപ്രതീക്ഷിത അസാന്നിധ്യം കൂടുതല്‍ ചര്‍ച്ചകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.