കാൽഗറി: കനേഡിയൻ സൈനിക ഉദ്യോഗസ്ഥരുടെ ശമ്പളം ഉൾപ്പെടെ പ്രതിരോധ ചെലവിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നതായി ഉന്നത സൈനിക ഉദ്യോഗസ്ഥ ചീഫ് ഓഫ് ദി ഡിഫൻസ് സ്റ്റാഫ് ജനറൽ ജെന്നി കരിഗ്നൻ. പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിൻ്റി വാഗ്ദാനം ചെയ്ത 20 ശതമാനം ശമ്പള വർധന വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ജനറൽ ജെന്നി കരിഗ്നൻ പറഞ്ഞു.
ശമ്പള വർധനവിന്റെ തുക സൈനികന്റെ റാങ്കിനെ ആശ്രയിച്ചിരിക്കുമെന്നും, കനേഡിയൻ സായുധ സേനയ്ക്ക് (CAF) കൂടുതൽ ആളുകളെ ആവശ്യമുള്ള നിർദ്ദിഷ്ട ട്രേഡുകൾക്ക് അലവൻസുകൾ അനുവദിക്കുമെന്നും കരിഗ്നൻ വ്യകത്മാക്കി.

കാനഡ ഉൾപ്പെടെയുള്ള നാറ്റോ അംഗരാജ്യങ്ങൾ അടുത്ത 10 വർഷത്തിനുള്ളിൽ തങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) അഞ്ച് ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കാൻ ധാരണയിലെത്തിയിരുന്നു. സൈനിക ചെലവിന് 3.5 ശതമാനവും പ്രതിരോധവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്ക് 1.5 ശതമാനം വർധന അടുത്ത 10 വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞിരുന്നു.