ടൊറന്റോ: നഗരത്തിലെ വുഡ്‌ബൈൻ പാർക്കിന് സമീപം കുത്തേറ്റ് യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ഈസ്റ്റേൺ ആൻഡ് കോക്‌സ്‌വെൽ അവന്യൂവിലാണ് സംഭവമെന്ന് ടൊറൻ്റോ പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് യുവാവിനെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. നിലവിൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. ടൊറൻ്റോ പൊലീസിന്‍റെ ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു.