ഓട്ടവ : കാനഡയിലെ സ്കൂൾ ബിരുദ അവാർഡുകൾ അക്കാദമിക് മികവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ വിമർശിച്ച് ചൈൽഡ് സൈക്കോളജിസ്റ്റുകൾ. ഇത് വിദ്യാർത്ഥികളിൽ ഉത്കണ്ഠയും പ്രചോദനക്കുറവും ഉണ്ടാക്കുന്നമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. സഹകരണം, വളർച്ച, നേതൃത്വം തുടങ്ങിയ കഴിവുകൾക്കും അവാർഡുകൾ പ്രാധാന്യം നൽകണമെന്ന് ഡോ. ദിന ലാഫോയാനിസും ലിൻഡ ഐവനോഫും അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള മാറ്റം വിദ്യാർത്ഥികളിൽ സമ്മർദ്ദം കുറയ്ക്കുകയും എല്ലാ വിഭാഗത്തിലുള്ളവർക്കും ഒരേ അവസരം ഒരുക്കുകയും ചെയ്യും. പഠന വൈകല്യങ്ങൾ അല്ലെങ്കിൽ സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അംഗീകരിക്കാനും ഇത് സഹായിക്കും. പ്രയത്നം, വൈവിധ്യം, സമഗ്രമായ വളർച്ച എന്നിവയെ മാനിക്കുന്ന തരത്തിൽ അവാർഡുകൾ പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.