കിച്ചനർ: നഗരത്തിലെ സർക്കാർ കെട്ടിടത്തിൽ ബോംബ് ഭീഷണി സന്ദേശം. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫ്രെഡറിക് ആൻഡ് ഡ്യൂക്ക് സ്ട്രീറ്റിലെ സർക്കാർ കെട്ടിടത്തിൽ ബോംബ് ഭീഷണി ലഭിച്ചതായി വാട്ടർലൂ റീജിയണൽ പൊലീസ് അറിയിച്ചു.

ബോംബ് ഭീഷണിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം മുഴുവൻ പരിശോധിച്ചെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയില്ല. സന്ദേശം വ്യാജമാണെന്ന് പരിശോധനയിൽ കണ്ടത്തി. സന്ദേശം എവിടെ നിന്നാണ് എന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്.വ്യാജ കോളിനെക്കുറിച്ച്
അറിയാവുന്നവർ 519-570-9777 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.