വിനിപെഗ്: നിയന്ത്രണാതീതമായി കത്തുന്ന കാട്ടുതീ കാരണം വടക്കൻ മാനിറ്റോബയിലെ ടൗൺ ഓഫ് ലീഫ് റാപ്പിഡ്‌സിൽ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ലീഫ് റാപ്പിഡ്സിലെ 300 നിവാസികളോട് ചൊവ്വാഴ്ച രാവിലെയോടെ ഒഴിഞ്ഞപോകാൻ അധികൃതർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച പ്രവിശ്യയിൽ 81 കാട്ടുതീ സജീവമായി കത്തിപ്പടരുന്നുണ്ട്, ഇതിൽ 16 എണ്ണം നിയന്ത്രണാതീതമാണ്.

പതിമൂന്നായിരം ജനസംഖ്യയുള്ള തോംസൺ നഗരത്തിൽ കാട്ടുതീ ഭീഷണിയെ തുടർന്ന് ഓഗസ്റ്റ് 6 വരെ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തോംസണിന് ഏകദേശം 15 കിലോമീറ്റർ വടക്ക് ഭാഗത്തായി പടർന്നുപിടിച്ച കാട്ടുതീ ഏകദേശം 60 ചതുരശ്ര കിലോമീറ്ററായി വ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.