ഓട്ടവ : ജൂലൈയിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 356 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). 750 അല്ലെങ്കിൽ അതിൽ കൂടുതൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ഈ നറുക്കെടുപ്പ്.

അതേസമയം ജൂൺ 23-ന് നടന്ന മുൻ പിഎൻപി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സിആർഎസ് കട്ട്ഓഫ് സ്കോർ 8 പോയിൻ്റ് വർധിച്ചു. ജൂൺ 26-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പ്, ജൂൺ 23-ന് മറ്റൊരു PNP നറുക്കെടുപ്പ്, ജൂൺ 12-ന് ഒരു CEC നറുക്കെടുപ്പ്, ജൂൺ 10-ന് മറ്റൊരു ചെറിയ PNP നറുക്കെടുപ്പ് എന്നിവ നടന്നിരുന്നു. ഇതുവരെ, IRCC 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 42,201 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.