ഹാലിഫാക്സ് : നോവസ്കോഷയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. ഇവിടങ്ങളിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. രാവിലെ മണിക്കൂറിൽ 25 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ അലിസ്റ്റർ ആൽഡേഴ്സ് അറിയിച്ചു.

ഹാലിഫാക്സിലെ ചില പ്രദേശങ്ങളിൽ 2 മുതൽ 10 മില്ലിമീറ്റർ വരെയും, ചിലയിടങ്ങളിൽ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ 20 മുതൽ 40 മില്ലിമീറ്റർ വരെയും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് രാവിലെയാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നതെങ്കിലും, വൈകുന്നേരവും രാത്രിയിലും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.