കാല്‍ഗറി: കാല്‍ഗറിയില്‍ നിന്ന് ഈ വരുന്ന ശൈത്യകാലത്ത് യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പറക്കാന്‍ അവസരം. വെസ്റ്റ്ജെറ്റ് എയര്‍ലൈന്‍സ് തങ്ങളുടെ 2025/26 വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി YYC കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അഞ്ച് പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചു.
ഗ്വാഡലജാറ (മെക്‌സിക്കോ), പനാമ സിറ്റി (പനാമ), ടെപിക് (റിവിയേര നയറിറ്റ്, മെക്‌സിക്കോ), പ്യൂര്‍ട്ടോ പ്ലാറ്റ (ഡൊമിനിക്കന്‍ റിപ്പബ്ലിക്), കോസുമെല്‍ (മെക്‌സിക്കോ) എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. വെസ്റ്റ്‌ജെറ്റിന്റെ പുതിയ സര്‍വീസുകളോടെ നഗരത്തില്‍ നിന്നുള്ള മൊത്തം നോണ്‍-സ്റ്റോപ്പ് സര്‍വീസുകളുടെ എണ്ണം 98 ആയി ഉയര്‍ന്നു.

ഈ വിന്റര്‍ ഷെഡ്യൂള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആഭ്യന്തര കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിലും, ടോക്കിയോയിലേക്കും മെക്‌സിക്കോ സിറ്റിയിലേക്കും വര്‍ഷം മുഴുവനുമുള്ള സര്‍വീസുകള്‍ വിപുലീകരിക്കുന്നതിലാണ്. 2025/26 വിന്റര്‍ സീസണില്‍ വെസ്റ്റ്ജെറ്റ് 31 കനേഡിയന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് 2 ദശലക്ഷത്തിലധികം ആഭ്യന്തര സീറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.