അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ലാസ് വേഗാസിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ക്യാമ്പസിലാണ് വെടിവയ്പ്പുണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
പ്രാദേശിക സമയം ഒരു മണിയോടെയായിരുന്നു സംഭവം. ക്യാമ്പസിലെത്തിയ അക്രമി തുടരെ എഴോളം തവണ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്നൊഴിപ്പിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും വെടിവെപ്പിനുള്ള കാരണം അവ്യക്തമാണെന്നും പോലീസ് അറിയിച്ചു.

അതെസമയം സംഭവത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുച്ചേരുന്നതായും പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.