ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ റാക്കറ്റ്’ ആണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി. രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്താനും പ്രതിപക്ഷ സര്‍ക്കാരുകളെ താഴെയിറക്കാനുമുള്ള ഫണ്ട് ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടയില്‍ താനെയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പദ്ധതിയിലൂടെ നേടിയ പണം രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്താനും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുമാണ് മോദി ഉപയോഗിച്ചതെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്കുന്ന കരാറുകളും ഇലക്ടറല്‍ ബോണ്ടുകളും തമ്മില്‍ ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
![](http://mcnews.ca/wp-content/uploads/2024/02/Team-JZACH-1024x726.jpg)
രാജ്യത്തെ ഇഡി, സിബിഐ, തിരഞ്ഞെടുപ്പ് കമ്മീഷന് തുടങ്ങിയ ഏജന്‍സികള്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആയുധങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമാക്കിയതിന് പിന്നലെയാണ് ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം.