പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തിനും ബ്ലെസിയുടെ സംവിധാന മികവിനുമെല്ലാം എല്ലാ കോണുകളിൽ നിന്നും പ്രശംസ ലഭിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ച രംഗത്തെത്തിയിരിക്കുകയാണ് കോളിവുഡ് നടൻ യോഗി ബാബു.
‘ആടുജീവിതം ചിത്രത്തിന്റെ ഹാങ്ങോവറിലാണ് ഇപ്പോഴും. സിനിമാ പ്രേമികൾക്ക് വിരുന്നൊരുക്കുന്ന ഒരു വേദനയാർന്ന യാത്ര. ഇത് മഞ്ഞുമ്മൽ ബോയ്സ് പോലെ സർവൈവർ ചിത്രമല്ല. അതിലുപരി ഇമോഷണൽ സർവൈവൽ ഡ്രാമയാണിത്. പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ഗോട്ട് ലൈഫിൻ്റെ ജീവിതം. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം പൃഥ്വിരാജ്. ചിത്രത്തിലെ പ്രകടനം അവിസ്മരണീയം. കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും കാര്യത്തിൽ നിങ്ങൾ മികച്ചതാണ്’ എന്നാണ് യോഗി ബാബു എക്സിൽ കുറിച്ചിരിക്കുന്നത്.