ടൊറന്റോ : അപ്പാർട്ട്മെൻ്റുകൾ വാടകയ്ക്ക് നൽകുമെന്ന് പരസ്യം നൽകുകയും ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. 26 വയസുള്ള ലാരിസ റെസെൻഡെസ് ലോപ്സ് ആണ് അറസ്റ്റിലായത്.
വിവിധ വെബ്സൈറ്റുകളിൽ അപ്പാർട്ട്മെൻ്റുകൾ വാടകയ്ക്കുണ്ടെന്ന പരസ്യം നൽകുകയും നിരവധി പേരിൽ നിന്ന് പണം തട്ടുകയും ചെയ്തതായി പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ച പൊലീസ് പ്രതിക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പ്രതിയുടെ ചിത്രം പുറത്തുവിടുകയും ചെയ്തിരുന്നു. മെയ് ആറിന് പ്രതിയെ കോടതിയിൽ ഹാജരാക്കും.