ടൊറൻ്റോ: ടൊറൻ്റോ സ്വദേശിനിയായ മലയാളി നിര്യാതയായി. കോട്ടയം ആർപ്പൂക്കര സ്വദേശി ജിമ്മി ജോസഫിൻ്റെ ഭാര്യ റ്റിൻ്റു ജേക്കബ്ബ് (39) ആണ് നിര്യാതയായത്. കഴിഞ്ഞ പത്ത് വർഷമായി ടൊറൻ്റോയിലാണ് താമസം.
ചങ്ങനാശ്ശേരി (വാഴപ്പിള്ളി) റൂബി നഗർ കിഴക്കേ വലിയ വീട്ടിൽ ജോസഫ് ജേക്കബിന്റെ മകളാണ് പരേത. ടൊറൻ്റോയിലെ ആർസൽ മിത്തൽ കമ്പനിയിൽ HR ആയി ജോലി ചെയ്ത് വരികയായിരുന്നു. അവധിക്കാലം ചെലവഴിച്ച ശേഷം നാട്ടിൽ നിന്ന് മടങ്ങാനിരിക്കെയാണ് മരണം.
ഏപ്രിൽ 6 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വില്ലൂന്നി, സെൻ്റ് സേവ്യഴ്സ് പള്ളിയിൽ സംസ്കാരം.