ടൊറന്റോ : വാരാന്ത്യത്തിൽ നോർത്ത് യോർക്കിൽ മധ്യവയസ്കൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു. ടൊറൻ്റോ സ്വദേശി ജോളി ആൻ ആണ് കൊല്ലപ്പെട്ടത്. 67 വയസുള്ള അൽഫോൻസോ കോർപസ് എന്നയാളാണ് പ്രതി.
ശനിയാഴ്ച രാവിലെ ആറു മണിയോടെ ബാതർസ്റ്റ് സ്ട്രീറ്റിനും വിൽസൺ അവന്യൂവിനും സമീപമായിരുന്നു സംഭവം. ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും ഒടുവിൽ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. ഈ വർഷം നഗരത്തിലെ 19-ാമത്തെ കൊലപാതകമാണ് ഇത്.
പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-7400 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് നിർദേശിച്ചു.