ഹാലിഫാക്സ് : തെക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആരംഭിച്ച ന്യൂനമർദ്ദത്തെ തുടർന്ന് മാരിടൈംസിലുടനീളം വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ കനത്ത മഴയും ശക്തമായ കാറ്റും പ്രവചിച്ച് എൻവയൺമെൻ്റ് കാനഡ. പ്രദേശത്തുടനീളം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ ആരംഭിക്കുന്ന ആദ്യ റൗണ്ട് മഴയുടെ തീവ്രതയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായിരിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മാരിടൈംസിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ രണ്ടാം റൗണ്ട് മഴ എത്തും. ആ മഴ വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ തുടരുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. മഴയുടെ ഇടവേളകളിൽ ഇടയ്ക്കിടെ ചാറ്റൽമഴയും മൂടൽമഞ്ഞും പ്രതീക്ഷിക്കാം.
തെക്കൻ ന്യൂബ്രൺസ് വിക്കിലും നോവസ്കോഷയിലും 10 മുതൽ 40 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. എന്നാൽ, വടക്കൻ ഇൻവർനെസ് കൗണ്ടിയിലും കെയ്പ് ബ്രെറ്റണിലും ഒഴികെ 40 മുതൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ശക്തമായ മഴ പ്രാദേശികമായി വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ട്. നോവസ്കോഷയുടെ അറ്റ്ലാൻ്റിക് തീരപ്രദേശത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി മുതൽ മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ന്യൂബ്രൺസ് വിക്കിലെ തീരദേശ ഷാർലറ്റ് കൗണ്ടിയിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കൊടുങ്കാറ്റ് അനുഭവപ്പെടാം. കൂടാതെ നോവസ്കോഷയിലെ ഇൻവർനെസ് കൗണ്ടിയിലെ മാർഗരി ഹാർബർ മുതൽ ബേ സെൻ്റ് ലോറൻസ് വരെയുള്ള ഭാഗങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.