കാൽഗറി : ഒന്നര വർഷം മുമ്പ് ഒരു പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് രണ്ടു വയസുള്ള പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. 2022 സെപ്തംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിക്ക് കുഞ്ഞിനെ അറിയാമായിരുന്നെന്നും ഇത് യാദൃശ്ചികമായ സംഭവമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതിയുടെ പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.