ഓട്ടവ : ഇസ്രയേൽ-ഹമാസ് യുദ്ധം കാനഡയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതിന് കാരണമായതായി കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ്. ഇത് ചില പൗരന്മാരെ അക്രമത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതായും CSIS മുന്നറിയിപ്പ് നൽകി.
ഹമാസിൻ്റെ ആക്രമണത്തിന് ശേഷം രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചു. നിലവിലെ പ്രതിസന്ധിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെങ്കിലും, ഈ സംഘർഷം നമ്മുടെ സമൂഹത്തിനുള്ളിൽ പിരിമുറുക്കം ഉയർത്തിയതായി വ്യക്തമാണെന്ന് CSIS വക്താവ് എറിക് ബാൽസം പറഞ്ഞു.
മൺട്രിയോൾ മക്ഗിൽ യൂണിവേഴ്സിറ്റി, ഓട്ടവ യൂണിവേഴ്സിറ്റി, വൻകൂവേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, ടൊറൻ്റോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പലസ്തീൻ അനുകൂല ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.