ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ നാലാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് കൊളംബിയ പൊലീസ് അറിയിച്ചു. ഇന്ത്യൻ പൗരനായ 22 വയസുള്ള അമൻദീപ് സിംഗ് ആണ് അറസ്റ്റിലായത്. ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ആണ് ഇയാൾ നേരിടുന്നത്.
കേസിൽ കമൽപ്രീത് സിങ് (22), കരൺ ബ്രാർ (28), കരൺപ്രീത് സിങ് (28) എന്നിവരെ വെള്ളിയാഴ്ച രാവിലെ എഡ്മിന്‍റനിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
2023 ജൂൺ 18-ന് ബ്രിട്ടിഷ് കൊളംബിയ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് മുമ്പിൽ വെച്ചാണ് നിജ്ജാറിനെ അജ്ഞാതർ വെടിവെച്ച് കൊന്നത്. കാറിനുള്ളിൽ നിരവധി തവണ വെടിയേറ്റ് മരിച്ച നിലയിലാണ് നിജ്ജാറിനെ കണ്ടെത്തിയത്. ഇന്ത്യൻ സർക്കാർ പുറത്തുവിട്ട 40 ഭീകരരുടെ പട്ടികയിൽ 45 വയസുളള നിജ്ജാറും ഉൾപ്പെട്ടിരുന്നു.