മോസ്കോ : യുക്രെയ്ൻ യുദ്ധത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. മറ്റ് രാജ്യങ്ങൾ റഷ്യയുടെ താൽപ്പര്യങ്ങൾക്കനുസൃതമായി എല്ലാ ഘടകങ്ങളും പരിഗണിക്കുന്നപക്ഷം റഷ്യ സംഭാഷണത്തിന് തുടക്കമിടുമെന്നും പുടിൻ പറഞ്ഞു.
റഷ്യയുൾപ്പെടെ സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാ രാജ്യങ്ങളുടെയും താൽപര്യങ്ങൾ പരിഗണിച്ചായിരിക്കണം ചർച്ചകൾ. സമാധാനപരമായ മാർഗങ്ങളിലൂടെ നീതിയുക്തമായ ഒത്തുതീർപ്പാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പുടിനും ചൈനീസ് നേതാവ് ഷി ജിൻപിംങും ബീജിംഗിൽ കൂടിക്കാഴ്ച നടത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും തന്ത്രപരമായ സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും റഷ്യ പ്രസ്താവനയിൽ അറിയിച്ചു.