ഓട്ടവ : നാസികളെ പരാജയപ്പെടുത്തിയ ചരിത്ര ദിനമായ ഡി-ഡേയുടെ 80-ാം വാർഷികത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും. ജൂൺ 6 ന് രാവിലെ ഫ്രാൻസിലെ ജൂണോ ബീച്ചിൽ നടക്കുന്ന ചടങ്ങിൽ ട്രൂഡോ പങ്കെടുക്കും. ഡി-ഡേയുടെ 80-ാം വാർഷികം ആഘോഷിക്കാൻ ഫ്രാൻസ് ഒരുങ്ങുകയാണ്.
യുദ്ധക്കുറ്റങ്ങൾക്ക് രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടില്ല. ഡി-ഡേയുടെ 60 ,70 വാർഷികത്തിൽ പുടിന് ക്ഷണം ലഭിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. യുക്രൈനെതിരായ റഷ്യയുടെ ആക്രമണം ലോകമെമ്പാടുമുള്ള സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് ട്രൂഡോ പറയുന്നു.