റെജൈനയിലെ ഭൂഗർഭ പാർക്കിംങ് ഗാരേജിൽ അഗ്നിബാധ. ശനിയാഴ്ച വൈകിട്ട് നാലരയോടെ കൺട്രി ക്ലബ് എസ്റ്റേറ്റ് കോമ്പൗണ്ടിലെ 5000 ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്, ആളപായമില്ല. കെട്ടിടത്തിലേക്ക് പടരുന്നതിന് മുൻപ് തന്നെ തീയണയ്ക്കാൻ സാധിച്ചതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.
![](http://mcnews.ca/wp-content/uploads/2023/10/PRASANTH-VIJAYA-1024x536.jpeg)
സംഭവസമയത്ത് ഗാരേജിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഗാരേജിൻ്റെ പ്രവേശന കവാടത്തിൽ നിന്ന് പുക പുറത്തേക്ക് വരുന്നത് കണ്ട അയൽവാസിയാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടുത്തം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.