ടൊറന്റോ : നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മധ്യവയസ്കന് ഗുരുതരമായി പരുക്കേറ്റു. റോജേഴ്സ് റോഡിനും കീലെ സ്ട്രീറ്റിന് പടിഞ്ഞാറ് ബിക്നെൽ അവന്യൂവിനും സമീപമുള്ള കീൽസ്ഡെയ്ൽ-എഗ്ലിൻ്റൺ വെസ്റ്റിനു സമീപം ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റയാളെ പാരാമെഡിക്കുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.